RBSK
ഹൃദ്യം
പശ്ചാത്തലം
കുട്ടികളിലെ ജന്മനായുളള ഹൃദ്രോഗം തീര്‍ത്തും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. എന്നാല്‍ രോഗം യഥാസമയം കണ്ടത്തൊനും, അഥവാ കണ്ടെത്തിക്കഴിഞ്ഞ് കൃത്യമായ സമയത്ത് ശസ്ത്രക്രിയ നടത്താനും, സാധിക്കുന്നില്ല, മാത്രമല്ല വലിയൊരു വിഭാഗം കുട്ടികള്‍ക്കും തുടര്‍ ചികിത്സ ആവശ്യമാണ്, എന്നാല്‍ പ്രാഥമിക ചികിത്സ കഴിഞ്ഞ് മിക്ക കുട്ടികള്‍ക്കും തുടര്‍ ചികിത്സയ്ക്ക് വിധേയരാകുന്നില്ല. ഇക്കാരണങ്ങളാല്‍ ഹൃദ്രോഗം മുലമുളള മരണനിരക്ക് ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതില്‍ രോഗം കണ്ടെത്താന്‍ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും, കൃത്യസമയത്ത് ശസ്ത്രക്രിയ ചെയ്യുന്ന, കൃത്യമായി ഫോളോപ്പ് ചെയ്യുന്ന കുട്ടികളുടെ എണ്ണം പരിമിതമാണ്. ഇത്തരത്തില്‍ കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനും അവരുടെ അസുഖത്തിന്റെ തോത് അനുസരിച്ച് യഥാസമയം ശസ്ത്രക്രിയ നടത്താനും, ഫോളോപ്പ് യഥാവിധി ചെയ്യാനും ഒരു സംവിധാനം വളരെ അത്യന്താപേക്ഷിതമാണ്.
ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്.ബി.എസ്.കെ പദ്ധതി പ്രകാരം കുട്ടികളിലെ ഹൃദ്രോഗത്തിന് പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ്. ഇതിനോടൊപ്പം മുകളില്‍ വിവരിക്കും പ്രകാരം യഥാസമയം കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും, ഫോളോപ്പ് നടപടികളെ ഏകീകരിക്കാനും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ദേശീയആരോഗ്യ ദൗത്യം, ഐ.റ്റി വിഭാഗവും, സ്റ്റേറ്റ് ആര്.ബി.എസ്.കെ വിഭാഗവും കൂടി ഒരു സോഫ്റ്റ് വെയര്‍ ആവിഷ്കരിക്കുന്നു. ഈ സോഫ്റ്റ് വെയര്‍ വഴി ഹൃദ്രോഗമുളള കുട്ടികളെ സോഫ്റ്റ് വെയര്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു. ഈ സോഫ്റ്റ് വെയറിന് നല്‍കിയിരിക്കുന്ന പേര് ഹൃദ്യം.
പ്രവര്‍ത്തന രീതി
കുട്ടികളെ ഹൃദ്രോഗം കണ്ടെത്തുന്നതിനായി താഴെപ്പറയും പ്രകാരം സ്ക്രീനിംഗ് നടത്തുന്നതാണ്.
1. Delivery point കളിലെ സ്ക്രീനിംഗ് ; സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും ആര്.ബി.എസ്.കെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുളള visible & functional birth defect സ്ക്രീനിംഗിന് വിധേയരാക്കുന്നു. ഇതില്‍ ജന്മനാലുളള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ ഒരു ശിശുരോഗവിദഗ്ദന്റെ സഹായത്തോടെ, ECHO ഉള്‍പ്പെടെയുളള പരിശോദന വഴി എത്രയും നേരത്തെതന്നെ കൃത്യമായി അസുഖം കണ്ടെത്തുന്നു.
സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഈ പദ്ധതി വഴി സേവനം ലഭ്യമാണ്. ജന്മനാലുളള ഹൃദ്രോഗം കണ്ടെത്തുന്ന ഇത്തരം കുട്ടികള്‍ക്ക് ഹൃദ്യം എന്ന Software ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിവധ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്.
2. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയില്‍ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും, അംഗന്‍വാടികളിലും, സ്കൂളുകളിലും നടത്തപ്പെടുന്ന ആര്.ബി.എസ്.കെ സ്ക്രീനിംഗ് വഴിയും ജന്മനാലുളള ഹൃദ്രോഗത്തിന്റെ ലക്ഷണമുളള കുട്ടികളെ കണ്ടെത്തി, രോഗനിര്‍ണ്ണയത്തിനായി ശിശുരോഗവിദഗ്ദന്റെ അടുക്കലേക്ക് എത്തിച്ച്, ECHO ഉള്‍പ്പെടെയുളള വിവിധ പരിശോദനകള്‍ വഴി എത്രയും വേഗം രോഗനിര്‍ണ്ണയം സാധ്യമാക്കുന്നു.
ഹൃദ്യം - Registration & CHD Management
രോഗനിര്‍ണ്ണയത്തിന് ശേഷം, കുട്ടികുടെ വിവരങ്ങള്‍ ഏതൊരാള്‍ക്കും hridyam.in എന്ന സോഫ്റ്റ് വെയറില്‍ ചേര്‍ക്കാവുന്നതാണ്. ഇതിലേക്കായി എല്ലാ ജില്ലാ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളിലും (DEIC) Software ലേക്ക് Registration സാധ്യമാകുന്ന Login id കള്‍ നല്കിയിരിക്കുന്നു. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ കുട്ടികളുടെ അസുഖം സംബന്ധിക്കുന്ന വിവരങ്ങളും എക്കോ ഉള്‍പ്പെടെയുളള പരിശോധന റിപ്പോര്‍ട്ടുകളും പ്രസ്തുത കേസ് നമ്പറിനോടൊപ്പം ചേര്‍ത്ത് അതാത് ഡി.ഇ.ഐ.സി മാനേജര്‍മാര്‍ വെരിഫൈ ചെയ്യുന്നു. അതിനു ശേഷം കേസുകള്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റിന് കാണാന്‍ സാധിക്കും. ഇവര്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കേസുകളെ ഒന്നു മുതല്‍ മൂന്ന് വരെ കാറ്റഗറൈസ് ചെയ്യുന്നു. അതിനുശേഷം എല്ലാ കേസുകളും സര്‍ജിക്കല്‍ ഒപ്പീനിയനായി ശ്രീ ചിത്രാ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക്ക് സര്‍ജ്ജനും, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക്ക് സര്‍ജ്ജനും കേസുകള്‍ കാണുവാനും തീരുമാനം എടുക്കുവാനും സാധിക്കും. അതിനു ശേഷം കേസുകള്‍ക്ക് സര്‍ജ്ജറി ചെയ്യേണ്ട തീയതിയും മറ്റു വിവരങ്ങളും ശ്രീ ചിത്രയില്‍ നിന്നോ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നോ സോഫ്റ്റ് വെയര്ലേയ്ക്ക് ചേര്‍ക്കുന്നതാണ്. ഇത്തരത്തില്‍ ചേര്‍ത്ത വിവരങ്ങള്‍ രക്ഷിതാക്കളെ ഡി.ഇ.ഐ.സി മുഖാന്തരം അറിയിക്കുന്നു.
ഒന്നാം കാറ്റഗറിയില്‍ എത്രയും വേഗം ശസ്ത്രക്രിയ വേണ്ടവരെ 1A എന്ന കാറ്റഗറിയിലേയ്ക്ക് മാറ്റും, ഇത്തരത്തില്‍ അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടവര്‍ക്ക് എത്രയും വേഗം ശ്രീ ചിത്രയിലോ,കോട്ടയം മെഡിക്കല്‍ കോളേജിലോ ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ഈ ആശുപത്രുകളില്‍ സര്‍ജ്ജറി സ്ലോട്ട് ഒഴിവില്ലാത്ത പക്ഷം, ദൂരെ നിന്നും കുട്ടിയെ വെന്റിലേറ്റര്‍ സഹായത്തോടെ പ്രസ്തുത ആശുപത്രികളിലേയ്ക്ക് എത്തിക്കാന്‍ പ്രയാസം നേരിടുമ്പോഴും, അടിയന്തിരമായ കേസുകള്‍ എംമ്പാനല് ചെയ്ത സ്വകാര്യ ആശുപത്രിക്ക് നല്കി എത്രയും വേഗം സര്‍ജ്ജറി പൂര്‍ത്തിയാക്കുന്നു.
Follow up
സര്ജിറിക്ക് ശേഷം, സര്‍ജറിയുടെ വിശദാംശങ്ങള്‍ അതാത് ആശുപത്രികള്‍ക്ക് ലഭ്യമായ Login id വഴി Software ലേക്ക് ചേര്‍ക്കാവുന്നതാണ്. ഇതില്‍ ആവശ്യമായ followup തീയതി ലെ set ചെയ്യുവാന്‍ സാധിക്കും, Followup സന്ദര്‍ശനത്തിന്റെ ദിവസത്തിന് മുമ്പായി രക്ഷകര്‍ത്താക്കള്‍ക്കും, അതാത് ഡി.ഇ.ഐ.സി മാനേജര്‍ക്കും alert message കള്‍ Software അയക്കുന്നതാണ്. എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികള്‍ വഴി സര്‍ജറി ചെയ്ത കുട്ടികള്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കൃത്യം ഒരു വര്‍ഷത്തെ സൗജന്യ follow up നല്‍കുന്നതായിരിക്കും. ഇത്തരം follow up പ്രവര്‍ത്തനങ്ങള്‍ അതാത് ഡി.ഇ.ഐ.സി കളുടെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും.
ഹൃദ്യം പദ്ധതിയ്ക്ക് 2018 ല്‍ 2 ദേശീയ പുരസ്കാരങ്ങളായ“Scotch Swasth Bharath Gold Award” Dw Express Health Care Award കേരള സംസ്ഥാന ഇ-ഗവേര്‍ണന്‍സ് അവാര്‍ഡും 2019 ല്‍ 2019 - Kerala state Chief Minister award കിട്ടി.
നാളിതുവരെ 6451 കേസുകള്‍ വിവിധ ജില്ലകളില്‍ നിന്നായി Register ചെയ്തിട്ടുണ്ട്. ഇതില്‍ ശസ്ത്രക്രിയ ആവശ്യമായ 1839 കുട്ടികള്‍ക്ക് RBSK പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി ശസ്ത്രക്രിയ ചെയ്യുവാന്‍ സാധിച്ചു. Register ചെയ്ത എല്ലാ കേസുകളും വിദഗ്ധരായ Doctor പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നു.
ജന്മനായുളള ഹൃദ്രോഗം ആഥവാ CHD എന്ന അസുഖത്തിന് ചികിത്സയുളള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും, ശ്രീ ചിത്രാ ആശുപത്രി വഴിയും പദ്ധതി നടന്നു വരുന്നു. കൂടാതെ സ്വകാര്യ ആശുപത്രികളായ ആമൃത, ആസ്റ്റര്‍, ലിസ്സി, ബെലീവേഴ്സ് ചര്‍ച്ച്, മിംസ് ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളെ ആര് ബി എസ് കെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം എംപാനല്‍ ചെയ്തിട്ടുണ്ട്.