Salabham

COMPREHENSIVE NEWBORN SCREENING PROGRAMME

ശലഭം -  COMPREHENSIVE NEWBORN SCREENING PROGRAMME

അതിജീവനത്തില്‍ നിന്ന് ആരോഗ്യപൂര്‍ണ്ണമായ അതിജീവനത്തിലേയ്ക്ക്

ആമുഖം

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ശിശു-മാതൃ മരണ നിരക്കുകള്‍ കുയ്ക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി സാമൂഹിക സേവന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. ആരോഗ്യ മേഖലയില്‍ നാം ഒട്ടനവധി നേട്ടങ്ങള്‍ ഇതിനോടകം തന്നെ കൈവരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ മാതൃകയാണ് Comprehensive Newborn Screening Programme , 99% പ്രസവങ്ങളും ആശുപത്രികളില്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയിലൂടെ അവരുടെ അസുഖങ്ങള്‍ കാലേകൂട്ടി കണ്ടെത്തുന്നതിനും, കൃത്യമായ ഇടപെടല്‍ നടത്തി ചികിത്സ ഉറപ്പ് വരുത്തുന്നതിനും ഫോളോപ്പ് നടപടകള്‍ ഏകീകരിച്ച് കുഞ്ഞുങ്ങളെ ആരോഗ്യപൂര്‍ണ്ണമായ അതിജീവനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ചിക്കുന്ന പദ്ധതിയാണിത്.

omprehensive Newborn Screening Programme

ഈ പദ്ധതി മുഖാന്തരം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും സമഗ്രമായ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു. വിവിധതരം പരിശോധനകള്‍ താഴെ ചേര്‍ക്കുന്നു.

1. Visible Birth defect സ്‌ക്രീനിംഗ് - ജനിച്ച് 24 മണിക്കൂറിനുളളില്‍ പരിശോധിക്കപ്പെടുന്നു.

2. Pulse oximetric സ്‌ക്രീനിംഗ് - ജന്മനായുളള ഹൃദ്രോഗബാധ തിരിച്ചറിയുന്നതിന്, 24-48 മണിക്കൂറിനുളളില്‍ നടത്തപ്പെടുന്നു.

3. OAE (ഓട്ടോ അക്വസ്റ്റിക്ക് എമിഷന്‍) സ്‌ക്രീനിംഗ്- കേള്‍വി പരിശോധന;- 24-48 മണിക്കൂറിനുളളില്‍ നടത്തപ്പെടുന്നു.

4. IEM രക്തപരിശോധന - ജന്മനായുളള മെറ്റബോളിക് അസുഖങ്ങള്‍ കണ്ടെത്തുന്നതിന് - 48 മണിക്കൂറിനുളളില്‍/ അല്ലെങ്കില്‍ ഡിസ്ചാര്‍ജിന് മുന്‍പ്

മേല്‍പ്പറഞ്ഞ തരത്തില്‍ സമഗ്ര ആരോഗ്യ പരിശോധന തല മുതല്‍ കാല്പാദം (Head to toe) വരെ നടത്തേണ്ടതാണ്. ആശുപത്രികളില്‍ പരിശീലനം സിദ്ധിച്ച സ്റ്റാഫ് നഴ്‌സ് അല്ലെങ്കില്‍ ആര്‍.ബി.എസ്.കെ നഴ്‌സുമാരാണ് ഇത്തരത്തില്‍ പരിശോധന നടത്തേണ്ടത്. പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ പീഡിയാട്രിഷന്‍/ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

സമീപനരീതി

ജനിച്ചയുടന്‍ എല്ലാ നവജാത ശിശുക്കളേയും പീഡിയാട്രിഷ്യന്‍ പരിശോധിക്കുന്നുണ്ട്. APGAR , ശ്വാസാച്ഛ്വാസ തോത്, ഹൃദയമിടുപ്പ് എന്നിവ പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. ശേഷം കുട്ടിയുടെ തൂക്കം, നീളം, തലയുടെ ചുറ്റളവ്, നെഞ്ചിന്റെ ചുറ്റളവ് എന്നിവ രേഖപ്പെടുത്തുന്നു. ശേഷം ജന്മവൈകല്യങ്ങള്‍ പ്രകടമാണോ എന്നറിയുന്നതിനുളള വിശദമായ ശരീര പരിശോദന. വിശദാംശങ്ങള്‍ എല്ലാം തന്നെ കേസ്ഷീറ്റില്‍ രേഖപ്പെടുത്തുന്നതാണ്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 4 തരം പരിശോധനകളും പൂര്‍ത്തിയാക്കേണ്ടതാണ്. ജനിച്ച് 48 മണിക്കൂറിനുളളില്‍ പൂര്‍ണമായും പരിശോധിക്കുന്നത് ഏറെ അഭികാമ്യം.

High risk കേസുകള്‍ (preterm, LBW, SNCU admitted babies, output of high risk pregnancies) ഇക്കൂട്ടര്‍ക്ക് 4 തരം പരിശോധന കൂടാതെ Neuro developmental delay ഉള്‍പ്പെടെയുളള പ്രതേ്യക പരിശോധനകളും അത്യന്താപേക്ഷിതമാണ്. ഇവരെ ഏതെങ്കിലും പ്രതേ്യക ദിവസമോ, അല്ലെങ്കില്‍ എസ്.എന്‍.സി.യു ഡിസ്ചാര്‍ജിന് ശേഷമോ വിശദമായി പരിശോധിക്കാവുന്നതാണ്. ശാരീരിക പരിശോധന നടത്തുന്നതിനായി RBSK:VBD പദ്ധതി പ്രകാരമുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചെക്ക് ലിസ്റ്റുകളും ലഭ്യമാണ്.

Visible Birth defect സ്‌ക്രീനിംഗ്

സമഗ്രമായ ആരോഗ്യ പരിശോധനയിലൂടെ പ്രകടമായി അല്ലെങ്കില്‍ മറഞ്ഞിരിക്കുന്ന ജനനവൈകല്യങ്ങള്‍ നേരത്തെക്കാണുന്നതിന് സാധിക്കുന്ന തരത്തിലാണ് പരിശോധന നടത്തപ്പെടുന്നത്. ഇതിലേയ്ക്കായി വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഒരു പ്രത്യേക Android application സൃഷ്ടിച്ചിരിക്കുന്നു. പരിശോധന നടത്തുന്ന സ്റ്റാഫ് നഴ്‌സിന് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കിയിരുന്ന Jatak Seva എന്ന ഈ ആപ്‌ളിക്കേഷന്‍ വഴി നവജാതശിശുക്കളുടെ വിശദാംശങ്ങള്‍ നല്‍കാവുന്നതാണ്. ആദ്യ പടിയായി കുഞ്ഞുങ്ങളുടെ ജനനത്തീയതി, തൂക്കം, ഉയരം, തലയുടെ ചുറ്റളവ്, മാതാപിതാക്കളുടെ വിവരങ്ങള്‍, താമസസ്ഥലം തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ നല്‍കാവുന്നതാണ്. ശേഷം ശാരീരിക പരിശോധനയില്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ അതാത് കുട്ടിയുടെ ശരീരത്തിന്റെ ഏത് ഭാഗത്താണോ വൈകല്യം കണ്ടത് ആ ഭാഗത്തിന്റെ ചിത്രം ഉള്‍പ്പെടെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുക്കുവാനും ഒന്നിലധികം വൈകല്യങ്ങള്‍ അതാത് സമയംതന്നെ ചേര്‍ക്കുവാനും സാധിക്കുന്നു. അപ്പോള്‍ പരിശോധനയ്ക്ക് വിധേയമായ കുട്ടിയ്ക്ക് ഒരു ഐ.ഡി നമ്പര്‍ ലഭിക്കുന്നു. (VBD-UID), ഈ ഐ.ഡി നമ്പര്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ ചിത്രം സഹിതം ചേര്‍ക്കപ്പെട്ട കുട്ടിയുടെ വിശദാംശങ്ങള്‍ അതാത് ജില്ലകളില്‍ ഡി.ഇ.ഐ.സി കളില്‍ പരിശോധിക്കുകയും, ആശുപത്രികളിലെ ശിശുരോഗവിദഗ്ദരുമായി കൂടിയാലോചിച്ച് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ ലഭ്യമാക്കുന്ന കേസുകളുടെ വിശദാംശം കുഞ്ഞുങ്ങളുടെ താമസസ്ഥലത്തുളള ആര്‍.ബി.എസ്.കെ നഴ്‌സിംഗ് എസ്.എം.എസ് ആയി ലഭിക്കുന്നു. ഇതുവഴി ഫീള്‍ഡ് തലത്തില്‍ ഫോളോപ്പ് വളരെ മികച്ച തരത്തില്‍ സാധ്യമാക്കുന്നു.

Functional Birth defect സ്‌ക്രീനിംഗ്

1. OAE (ഓട്ടോ അക്വസ്റ്റിക്ക് എമിഷന്‍) സ്‌ക്രീനിംഗ്-

OAE (ഓട്ടോ അക്വസ്റ്റിക്ക് എമിഷന്‍) സ്‌ക്രീനിംഗ് കേരളത്തിലെ പ്രധാന ഡെലിവറി പോയിന്റുകളിലെല്ലാം കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സഹായത്തോടെ നടന്നുവരുന്നുണ്ട്. ഇതിനായി OAE ഉപകരണവും, ജീവനക്കാരും, (ജെ.പി.എച്ച്.എന്‍) KSSM നല്‍കുന്നുണ്ട്. OAE പരിശോധനാ വിശദാംശങ്ങള്‍ക്കായി KSSM ഒരു പ്രത്യേക Android application സജ്ജമാക്കിയിട്ടുണ്ട്. ഇതിലുളള വിശദാംശങ്ങള്‍ ആരോഗ്യവകുപ്പിന്റെ VBD software ലേക്കും നല്‍കുന്നതാണ്. ഇതിനായി OAE പരിശോധനാസമയത്ത് അതാത് കുട്ടികളുടെ ഐ.ഡി യുടെ സ്ഥാനത്ത് VBD-UID ചേര്‍ക്കുന്നു. ഇതുമൂലം OAE പരിശോധനാഫലം ഢആഉ സ്‌ക്രീനിംഗിനോടൊപ്പം കാണുന്നതാണ്. ഇത്തരത്തില്‍ OAE പരിശോധനയില്‍ കേള്‍വിയ്ക്ക് തകരാറുളള കുട്ടികളെ അതാത് ഡി.ഇ.ഐ.സികളുടെ സഹായത്തോടെ ENT സര്‍ജനെ കാണുവാനും BERA ഉള്‍പ്പെടെയുളള തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കുവാനും Hearing aid, സ്പീച്ച് തെറാപ്പി, കോക്‌ളിയര്‍ ഇംപ്‌ളാന്റ് സര്‍ജറി തുടങ്ങിയ ചികിത്സാരീതികള്‍ ചകടഒ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സഹായത്തോടെ സാധ്യമാകുന്നു.

2. പള്‍സ് ഓക്‌സീമെട്രിക് പരിശോധന

രാജ്യത്ത് ആദ്യമായി പള്‍സ് ഓക്‌സീമെട്രിക് പരിശോധനയിലൂടെ ജന്മനാലുളള ഹൃദ്രോഗം കണ്ടെത്തുന്നതിനുളള ആദ്യപടിയാണിത്. ഇതുവഴി ശിശുമരണ നിരക്ക് വളരെയധികം കുയ്ക്കുവാന്‍ സാധിക്കുന്നതാണ്. ഇതിലേയ്ക്കായി പ്രതിമാസം 50 ഡെലിവറിയില്‍ കൂടുതലുളള ആശുപത്രികള്‍ക്കും 14 ഡി.ഇ.ഐ.സി കള്‍ക്കും, അത്യാധുനിക പള്‍സ് ഓക്‌സീമിറ്റര്‍ എന്ന ഉപകരണം നല്‍കിയിട്ടുണ്ട് പത്യേക സോഫ്റ്റ് വെയര്‍ സംവിധാനം അടങ്ങിയിട്ടുളള ഇത്തരം ഉപകരണങ്ങള്‍ കുഞ്ഞുങ്ങളുടെ ഏറ്റവും കൃത്യമായ oxygen saturation നല്‍കുന്നു. നവജാതശിശുകളുടെ കൈയ്യില്‍ലേയും, കാലിലേയും ഓക്‌സിജന്‍ saturation പ്രത്യേകം എടുക്കുന്നതിനും result ന്റെ വ്യതിയാനം പ്രത്യേകമായി മോണിറ്റര്‍ ചെയ്യുന്നതിനും ഈ ഉപകരണം വഴി സാധ്യമാക്കുന്നു. കുഞ്ഞുങ്ങളുടെ VBD-UID, mother – ID എന്നിവ pulse oxymeter ല്‍ രേഖപ്പെടുത്തിയശേഷമാണ് കൈകാലുകളിലെ oxygen saturation പരിശോധിക്കേണ്ടത്. oxygen saturation എല്ലാം തന്നെ അതാത് കുട്ടികളുടെ VBD-UID യോടൊപ്പം ഉപകരണത്തില്‍ അടങ്ങിയിട്ടുളള  software മുഖാന്തരം ശേഖരിക്കുന്നു. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിശദാംശങ്ങള്‍ ഹൃദ്യം പോര്‍ട്ടലില്‍ ലഭ്യമാകുന്നു. oxygen saturation വ്യതിയാനം കാണപ്പെടുന്നത് അനുസരിച്ച് പ്രത്യേക അലെര്‍ട്ട് സംവിധാനം ഉപകരണത്തില്‍ ഒരുക്കിയിരിക്കുന്നു. ഇങ്ങനെയുളള കേസുകള്‍ക്ക് എക്കോ ഉള്‍പ്പെടെയുളള തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ ചികിത്സ ഹൃദ്യം പദ്ധതി വഴി സാധ്യമാക്കുന്നു.

3. Retinopathy of prematurity സ്‌ക്രീനിംഗ്

മാസം തികയാതെ ജനിക്കുന്ന, ഭാരക്കുറവുളള, SNCU/NICU Admit ചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് കാഴ്ചയെ ബാധിക്കുന്ന ROP എന്ന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എത്രയും നേരത്തെ ROP കണ്ടെത്തി ചികിത്സ സാധ്യമാക്കിയാല്‍ അന്തത പൂര്‍ണ്ണമായും തടയാം. ഇതിലേക്കായി അത്യാധുനിക ഉപകരണം ഉപയോഗിച്ചുകൊണ്ട് പരിശീലനം സിദ്ധിച്ച SNCU സ്റ്റാഫ് നഴ്‌സുകളെ ഉപയോഗപ്പെടുത്തി ROP സ്‌ക്രീനിംഗ് നടത്താന്‍ സാധിക്കും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുളള പ്രത്യേക midriatic camera ഉപയോഗിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ കണ്ണിന്റെ ചിത്രം എടുത്ത് വിദഗ്ദര്‍ പരിശോധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് കണ്ടെത്തുന്ന കേസുകള്‍ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ സൗകര്യം ഒരുക്കും. പരിശോധനയുടെ വിശദാംശം VBD Potral ല്‍ ലഭ്യമാകുന്നതാണ്. ഫീല്‍ഡ് തലത്തില്‍ ആര്‍.ബി.എസ്.കെ നഴ്‌സിന്റെ സഹായത്തോടെ ഫോളോപ്പ് ഏകീകരിക്കുന്നതാണ്.

4. Inborn errors of Metabolism (IEM) സ്‌ക്രീനിംഗ്

നവജാതശിശുക്കളിലെ IEM രക്ത പരിശോധന മൂന്നുവര്‍ഷത്തിലേറെയായി സംസ്ഥാനത്തെ പ്രധാന delivery point കളില്‍ നടന്നുവരുന്നു. പ്രധാനപ്പെട്ട 4- ാmetabolic അസുഖങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന പരിശോധനയാണിത്. Congenital Hypothyroidsm, CAH, PKU, G6PD deficiency എന്നിവയാണ് 4 അസുഖങ്ങള്‍. കുഞ്ഞുങ്ങളുടെ VBD-ID, രക്തം സ്വീകരിക്കുന്ന സാമ്പിള്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കും. സാമ്പിള്‍ കാര്‍ഡുകള്‍ regional lab കളിലാണ് പരിശോധിക്കുന്നത്. അതാത് ലാബുകളില്‍ കുഞ്ഞുങ്ങളുടെ VBD-UID കണ്ടെത്തി പരിശോധനാഫലം ചേര്‍ക്കുന്നതാണ്. ഇത്തരത്തില്‍ VBD Potral ലേക്ക് IEM രക്തപരിശോധനയുടെ ഫലം ലഭ്യമാക്കുന്നതുവഴി അതാത് ഡി.ഇ.ഐ.സി കളില്‍ വഴി ചികിത്സ നടപടികള്‍ ഏകോകിപ്പിക്കാന്‍ സാധിക്കും.

5. Neuro-developmental defects

SNCU/NICU-ല്‍ Admit ചെയ്യപ്പെടുന്ന high risk newborn കളെ കൃത്യമായി എടവേളകളില്‍ ആര്‍.ബി.എസ്.കെ പദ്ധതി പ്രകാരം സമഗ്രമായിപരിശോധിക്കുന്ന സംവിധാനമാണ്. പരിശോധനാവേളയില്‍ വളര്‍ച്ചയും വികാസവും നേടിയിട്ടുണ്ടോയെന്നും, വൈകല്യങ്ങള്‍ കുറവുകള്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടോ എന്നും പ്രത്യേകം പരിശോധിക്കുന്നു. പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഡി.ഇ.ഐ.സി/Anuyatra mobile unit കള്‍ വഴി വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നു.

കോംപ്രിഹെന്ഡസീവ് ന്യൂ ബോണ്‍ സ്‌ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി Visible Birth Defect Screening കൃത്യതയോടെ നടപ്പിലാക്കാനായി ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപക്‌ലപ്പന ചെയ്യുകയും, എല്ലാ ഡെലിവറി പോയിന്റുകളിലും ഓരോ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ നല്‍കികൊണ്ട് സ്‌ക്രീനിംഗ് പദ്ധതി കൂടുതല്‍ മികവുറ്റതാക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ 1306 ടാബ്ലറ്റ് കമ്പ്യൂട്ടര്‍ നല്‍കി കഴിഞ്ഞു.

അനീമിയ മുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി അനീമിയ സ്‌ക്രീനിംഗ് RBSK Nurse മുഖാന്തരം എല്ലാ ജില്ലകളിലും നടത്തുവാന്‍ 1070 Digital Hemoglobino meter 2019 -  20  ല്‍ നല്‍കി കഴിഞ്ഞു.

സ്‌ക്രീനിംഗ് വിശദാംശങ്ങള്‍ :

Dist No.of Institutions Del VBD Birth Defect PO PO failed cases OAE OAE failed cases MB MB failed cases
APY 7 6751 6830 148 4757 178 3405 362 5529 14
ERN 9 7069 6517 59 1724 93 1042 95 5660 11
IDKI 4 2980 3229 84 1002 38 2223 294 2775 7
KNR 8 7488 3741 29 1394 18 2024 250 3309 13
KSD 2 3738 3778 80 3313 76 1990 19 3429 10
KLM 8 7803 9324 138 2632 36 4117 455 6965 11
KTM 7 7143 6990 265 4054 140 4178 185 6434 19
KKD 8 17481 17744 242 14722 172 15389 1751 16813 18
MLPM 8 12717 13556 286 9890 184 8787 1592 10148 12
PKD 7 6208 7030 420 4926 136 5416 926 5580 16
PTA 5 3379 3417 75 2354 37 2248 246 2997 6
TVM 13 16380 16636 464 14018 85 13656 904 14578 6
TSR 8 8578 9517 149 5795 204 5968 1025 6989 21
WND 4 3489 3717 43 2985 36 2823 154 3489 38